മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനിയുടെ വക്താവായി മാറി: രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനിയുടെ വക്താവായി മാറിയത് തന്നെ അതിശയിപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. അദ്ദേഹം പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ മറുപടി പൊതുസമൂഹത്തെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞ‌ു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് പല വ്യാജ പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന വ്യാജപേര് ബഹുരാഷ്ട്ര കമ്പനി സ്വീകരിച്ചത്. സെബി നിരോധിച്ച കമ്പനിക്ക് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ നിലനില്‍ക്കില്ല. സെബിയുടെ ഉത്തരവ് വായിച്ച്‌ നോക്കാതെയാണ് നിരോധനം വേറെ ക മ്പനിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ കാര്യങ്ങളും പഠിച്ചിട്ടാണ് താന്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി