​ചെ​ന്നൈ​ ​സൂ​പ്പ​ര്‍​ ​കിം​ഗ്സ് ​സ​ണ്‍​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ 20 റൺസിന് ​തോ​ല്‍​പ്പി​ച്ചു

ദു​ബാ​യ് ​:​ ​ഐ.​പി.​എ​ല്ലി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​ചെ​ന്നൈ​ ​സൂ​പ്പ​ര്‍​ ​കിം​ഗ്സ് ​സ​ണ്‍​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ ​തോ​ല്‍​പ്പി​ച്ചു.​ ​ടൂ​ര്‍​ണ​മെ​ന്റി​ല്‍​ ​പ്ര​തീ​ക്ഷ​ ​നി​ല​നി​റു​ത്താ​ന്‍​ ​ജ​യം​ ​അ​നി​വാ​ര്യ​മാ​യി​രു​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ 20​ ​റ​ണ്‍​സി​നാ​ണ് ​ചെ​ന്നെ​യു​ടെ​ ​വി​ജ​യം.​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാറ്റ്​ചെ​യ്ത​ ​ചെ​ന്നൈ​ ​സൂ​പ്പ​ര്‍​ ​കിം​ഗ്സ് ​നി​ശ്ചി​ത​ ​ഇ​രു​പ​തോ​വ​റി​ല്‍​ ​ആ​റ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 167​ ​റ​ണ്‍​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​സ​ണ്‍​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​വെ​ല്ലു​വി​ളി​ 20​ ​ഓ​വ​റി​ല്‍​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 147​ ​റ​ണ്‍​സി​ല്‍​ ​അ​വ​സാ​നി​ച്ചു.​ ​അ​ര്‍​ദ്ധ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​കേ​ന്‍​ ​വി​ല്യം​സ​ണ്‍​ ​(39​ ​പ​ന്തി​ല്‍​ 57​)​​​ ​പൊ​രു​തി​ ​നോ​ക്കി​യെ​ങ്കി​ലും​ ​മ​റ്റാ​രു​ടേ​യും​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ന​ല്ല​ ​പി​ന്തു​ണ​ ​ല​ഭി​ച്ചി​ല്ല.​ 7​ ​ഫോ​റു​ള്‍​പ്പെ​ട്ട​താ​ണ് ​വി​ല്യം​സ​ണി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​

1​ ​വീ​തം​ ​ഫോ​റും​ ​സി​ക്സും​ ​ഉ​ള്‍​പ്പെ​ടെ​ 8​ ​ബാ​ളി​ല്‍​ 14​ ​റ​ണ്‍​സ് ​നേ​ടി​യ​ ​റാ​ഷി​ദ് ​ഖാ​ന്‍​ ​വാ​ലറ്റ​ത്ത് ​മി​ന്ന​ലാ​ട്ടം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫ​ലം​ ​കാ​ണാ​തെ​ ​പോ​യി.​ജോ​ണി​ ​ബെ​യ​ര്‍​സ്റ്റോ​ ​(23​)​​,​​​ ​പ്രി​യം​ ​ഗാ​ര്‍​ഗ് ​(16​)​​​ ​എ​ന്നി​വ​രും​ ​അ​ല്പ​നേ​രം​ ​പി​ടി​ച്ചു​ ​നി​ന്നു.​ ​ചെ​ന്നൈ​ക്കാ​യി​ ​ഡ്വെ​യി​ന്‍​ ​ബ്രാ​വോ​യും​ ​ക​ര​ണ്‍​ ​ശ​ര്‍​മ്മ​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി. നേ​ര​ത്തേ​ ​മ​ദ്ധ്യ​ ​നി​ര​യി​ല്‍​ ​ന​ങ്കൂ​ര​മി​ട്ട​ ​ഷേ​ന്‍​ ​വാ​ട്സ​ണും​ ​(38​ ​പ​ന്തി​ല്‍​ 42​),​ ​അ​മ്ബാ​ട്ടി​ ​റാ​യ്ഡു​വും​ ​(34​ ​പ​ന്തി​ല്‍​ 41​)​ ​ആ​ണ് ​ചെ​ന്നൈ​യെ​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​റി​ലെ​ത്തി​ക്കു​ന്ന​തി​ല്‍​ ​നി​ര്‍​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​ഇ​രു​വ​രും​ ​മൂ​ന്നാം​ ​വി​ക്കറ്റില്‍​ 81​ ​റ​ണ്‍​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ര്‍​ത്തി.


പ​തി​വി​ന് ​വി​പ​രീ​ത​മാ​യി​ ​യു​വ​താ​രം​ ​സാം​ ​ക​റ​നാ​ണ് ​ഫാ​ഫ് ​ഡു​പ്ലെ​സി​സി​ന്റെ​ ​കൂ​ടെ​ ​ഓ​പ്പ​ണിം​ഗി​ന് ​ഇ​റ​ങ്ങി​യ​ത്.​ ​നേ​രി​ട്ട​ ​ആ​ദ്യ​പ​ന്തി​ല്‍​ ​ത​ന്നെ​ ​ഡു​പ്ലെ​സി​സ് ​(0​)​ ​മ​ട​ങ്ങി​യെ​ങ്കി​ലും​ ​വെ​ടി​ക്കെ​ട്ട് ​ഷോ​ട്ടു​ക​ളു​മാ​യി​ ​സാം​ ​മ​റു​വ​ശ​ത്ത് ​ത​നി​ക്ക് ​കി​ട്ടി​യ​ ​പ്രൊ​മോ​ഷ​ന്‍​ ​ശ​രി​ ​വ​യ്ക്കു​ന്ന​ ​പ്ര​ക​ട​ന​മാ​ണ് ​കാ​ഴ്ച​വ​ച്ച​ത്.​ ​സ​ന്ദീ​പ് ​ശ​ര്‍​മ്മ​യു​ടെ​ ​പ​ന്തി​ല്‍​ ​ബെ​യ​ര്‍​സ്റ്റോ​ ​പി​ടി​ച്ചാ​ണ് ​ഡു​പ്ലെ​സി​സ് ​പു​റ​ത്താ​യ​ത്.​ ​ഹൈ​ദ​രാ​ബാ​ദ് ​ബൗ​ളിം​ഗി​നെ​ ​ക​ട​ന്നാ​ക്ര​മി​ച്ച​ ​സാം​ 21​ ​പ​ന്തി​ല്‍​ 3​ ​ഫോ​റി​ന്റേ​യും​ 2​ ​സി​ക്സി​ന്റേ​യും​ ​അ​ക​മ്ബ​ടി​യോ​ടെ​ 31​ ​റ​ണ്‍​സ് ​നേ​ടി​യാ​ണ് ​പു​റ​ത്താ​യ​ത്.​ ​സ​ന്ദീ​പ് ​ശ​ര്‍​മ്മ​യു​ടെ​ ​പ​ന്തി​ല്‍​ ​സാം​ ​ക്ലീ​ന്‍​ ​ബൗ​ള്‍​ഡാ​വു​ക​യാ​യി​രു​ന്നു.​ 35​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ചെ​ന്നൈ​ ​അ​പ്പോ​ള്‍.​ ​തു​ട​ര്‍​ന്നാ​ണ് ​വാ​ട്‌​സ​ണും​ ​അ​മ്ബാ​ട്ടി​യും​ ​ക്രീ​സി​ല്‍​ ​ഒ​ന്നി​ച്ച​ത്.​ ​ഇ​രു​വ​രും​ ​പി​ന്നീ​ട് ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​ ​ചെ​ന്നൈ​യെ​ ​നൂ​റ് ​ക​ട​ത്തു​ക​യാ​യി​രു​ന്നു.​ 16​-ാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ര​ണ്ടാം​ ​പ​ന്തി​ല്‍​ ​ചെ​ന്നൈ​ ​സ്കോ​ര്‍​ 116​ല്‍​ ​വ​ച്ച്‌ ​റാ​യിഡു​വി​നെ​ ​വാ​ര്‍​ണ​റു​ടെ​ ​കൈ​യി​ലെ​ത്തി​ച്ച്‌ ​ചേ​യ്ഞ്ച് ​ബൗ​ള​റാ​യെ​ത്തി​യ​ ​ഖ​ലീ​ലാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ 3​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ള്‍​പ്പെ​ട്ട​താ​യി​രു​ന്നു​ ​റാ​യ്ഡു​വി​ന്റെ​ ​ഇ​ന്നിം​ഗ്സ്.


പി​ന്നീ​ടെ​ത്തി​യ​വ​രി​ല്‍​ ​നാ​യ​ക​ന്‍​ ​എം.​എ​സ്.​ ​ധോ​ണി​ ​(13​ ​പ​ന്തി​ല്‍​ 21​),​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​(​പു​റ​ത്താ​കാ​തെ10​ ​പ​ന്തി​ല്‍​ 25​)​ ​എ​ന്നി​വ​രും​ ​ചെ​ന്നൈ​ ​ഇ​ന്നിം​ഗ്സി​ന് ​നി​ര്‍​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ല്‍​കി.​ ​ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​സ​ന്ദീ​പ് ​ശ​ര്‍​മ്മ​ 4​ ​ഓ​വ​റി​ല്‍​ 19​ ​റ​ണ്‍​സ് ​മാ​ത്രം​ ​വി​ട്ടു​കൊ​ടു​ത്ത് ​ര​ണ്ട് ​വി​ക്ക​റ്റ് വീ​ഴ്ത്തി​ ​ബൗ​ളിം​ഗി​ല്‍​ ​തി​ള​ങ്ങി.​ ​ഖ​ലീ​ലും​ ​ന​ട​രാ​ജ​നും​ ​ര​ണ്ട് ​വി​ക്ക​റ്റ്​വീ​തം​ ​വീ​ഴ്ത്തി.​എ​ട്ട് ​മ​ത്സ​ര​ങ്ങ​ളി​ല്‍​ ​ചെ​ന്നൈ​യു​ടെ​ ​മൂ​ന്നാം​ ​ജ​യ​മാ​ണി​ത്.