സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും

ന്യൂഡൽഹി : സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. 18 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.

ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ cbseresult. nic.in ല്‍ ​പ​രീ​ക്ഷാ​ഫ​ലം അ​റി​യാ​നാ​കും. എസ്‌എംഎസ് ലഭിക്കാന്‍: റജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയയ്ക്കണം. ഫോര്‍മാറ്റ്: CBSE10 >സ്പേസ്< റോള്‍ നമ്പര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.