15 ആം നി​യ​മ​സ​ഭ​യി​ലേക്ക് 11 വനിതകൾ, തിളക്കമാർന്ന് ശൈലജ ടീച്ചർ

കൊച്ചി : 15 ആം നി​യ​മ​സ​ഭ​യി​ലേക്ക് 11 വനിതകൾ . 44 വ​നി​ത​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​കി​രീ​ടം അ​ണി​ഞ്ഞ​ത്​ 11 വ​നി​ത​ക​ള്‍. സി.​പി.​എ​മ്മി​ല്‍​നി​ന്ന്​ എ​ട്ടു​പേ​രും സി.​പി.​ഐ​യി​ല്‍​നി​ന്ന്​ ര​ണ്ടു​പേ​രു​മാ​ണ്​ വി​ജ​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്​ ഇ​ത്ത​വ​ണ​യും വ​നി​ത​പ്ര​തി​നി​ധി​യി​ല്ല. ആ​ര്‍.​എം.​പി സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ​ യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ നി​യ​മ​സ​ഭ​യി​ലെ​ത്തും.​ കെ.​കെ. ര​മ മാത്രമാണ് യുഡിഎഫിന്റെ പുതിയ 15 ആം നിയമസഭയിലെ ഏക വനിതാ പ്രാതിനിധ്യവും.

എ​ന്‍.​ഡി.​എ 18 വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ച്ചു. മു​സ്​​ലിം ലീ​ഗിന്റെ ഏ​ക വ​നി​താ​സ്​​ഥാ​നാ​ര്‍​ഥി നൂ​ര്‍​ബി​ന റ​ഷീ​ദും തോറ്റു .

കേരളചരിത്രത്തിലെ ഉയർന്നഭൂരിപക്ഷമായ 61035 വോട്ടുകളുടെ ഭൂരിപക്ഷം നേടി മട്ടന്നൂരിൽ നിന്നും ജയിച്ച കെ.​കെ. ശൈ​ല​ജയുടെ വിജയമാണ് ഏറ്റവും തിളക്കമാർന്ന വിജയം.

സി.​പി.​എം പ​ത്തു വ​നി​ത​ക​ളെ​യാ​ണ്​ മ​ത്സ​രി​പ്പി​ച്ച​ത്. ഇ​തി​ല്‍ കെ.​കെ. ശൈ​ല​ജ (മ​ട്ട​ന്നൂ​ര്‍), ആ​ര്‍. ബി​ന്ദു (ഇ​രി​ങ്ങാ​ല​ക്കു​ട), വീ​ണ ജോ​ര്‍​ജ്​ (ആ​റ​ന്മു​ള), യു. ​പ്ര​തി​ഭ (കാ​യം​കു​ളം), ദ​ലീ​മ ജോ​ജോ (അ​രൂ​ര്‍), കാ​ന​ത്തി​ല്‍ ജ​മീ​ല (കൊ​യി​ലാ​ണ്ടി), ഒ.​എ​സ്. അം​ബി​ക (ആ​റ്റി​ങ്ങ​ല്‍), കെ. ​ശാ​ന്ത​കു​മാ​രി (കോ​ങ്ങാ​ട്) എ​ന്നി​വ​ര്‍ വി​ജ​യി​ച്ച​പ്പോ​ള്‍ മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ കു​ണ്ട​റ​യി​ല്‍ തോ​റ്റു. സി.​പി.​ഐ​യു​ടെ ര​ണ്ട്​ സ്​​ഥാ​നാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു. ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന്​ ചി​ഞ്ചു​റാ​ണി​യും വൈ​ക്ക​ത്തു​നി​ന്ന്​ സി.​കെ. ആ​ശ​യും.

വൈ​ക്കം, അ​രൂ​ര്‍, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍​​ വ​നി​ത​ക​ളു​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു. വൈ​ക്ക​ത്ത്​ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്​​ഥാ​നാ​ര്‍​ഥി​ക​ളും വ​നി​ത​ക​ളാ​യി​രു​ന്നു എ​ന്ന​ത്​ ​ശ്ര​ദ്ധേ​യം. എ​ല്‍.​ഡി.​എ​ഫിന്റെ സി.കെ . ആ​ശ കോ​ട്ട​യം ജി​ല്ല​യി​​ലെ കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ച്ച​പ്പോ​ള്‍ യു.​ഡി.​എ​ഫിന്റെ ഡോ. ​പി.​ആ​ര്‍. സോ​ന​യും എ​ന്‍.​ഡി.​എ​യു​ടെ അ​ജി​ത സാ​ബു​വും പ​രാ​ജ​യ​പ്പെ​ട്ടു. അ​രൂ​രി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്​​മാ​നെ തോ​ല്‍​പ്പി​ച്ച്‌​ ദ​ലീ​മ ജോ​ജോ​യും കാ​യം​കു​ള​ത്ത്​ അ​രി​ത ബാ​ബു​വി​നെ തോ​ല്‍​പ്പി​ച്ച്‌​ യു. ​പ്ര​തി​ഭ​യും വി​ജ​യം നേ​ടി.

ഏ​റ്റു​മാ​നൂ​രി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കൊ​പ്പം ചേ​രാ​തെ ഒ​റ്റ​ക്ക്​ മ​ത്സ​രി​ച്ച ല​തി​ക സു​ഭാ​ഷും ധ​ര്‍​മ​ട​ത്ത്​ വാ​ള​യാ​റി​ലെ അ​മ്മ​യും തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ എ​ല്‍.​ഡി.​എ​ഫി​ലെ എ​ട്ടു വ​നി​ത അം​ഗ​ങ്ങ​ളാ​ണ്​ ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത്. 2019 ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​രി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച​​ കോ​ണ്‍​ഗ്ര​സി​െന്‍റ ഷാ​നി​മോ​ള്‍ ഉ​സ്​​മാ​ന്‍ കൂ​ടി എ​ത്തി​യ​തോ​ടെ എം.​എ​ല്‍.​എ​മാ​രു​ടെ എ​ണ്ണം ഒ​മ്ബ​താ​യി. ​1996ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ത്ര​മാ​ണ്​ വ​നി​ത പ്രാ​തി​നി​ധ്യം ര​ണ്ട​ക്കം ക​ട​ന്ന്​ 13ല്‍ ​എ​ത്തി​യ​ത്.