കൊല്ലം ജില്ലയില്‍ ഇന്ന് 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം :ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്കാണ്. 9 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേർ മുംബൈയിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ആരുംതന്നെ രോഗമുക്തി നേടിയിട്ടില്ല.

P 334 ചാത്തന്നൂർ കാരംകോട് സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 6 C) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 335 പളളിമൺ സ്വദേശിയായ 38 വയസുള്ള പുരുഷന്‍. ജൂണ്‍ 19 ന് ഒമാനിൽ നിന്നും
OV 1424 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 17 E) കണ്ണൂരും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ ജൂൺ 20 ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 336 ഓടനാവട്ടം മുട്ടറ സ്വദേശിയായ 34 വയസുളള പുരുഷൻ. ജൂണ്‍ 25 ന് ആഫ്രിക്കയിൽ നിന്നും ET 8934 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 25 A ) കൊച്ചിയിലും തുടർന്ന് അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 337 തൃക്കരുവ സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റിൽ നിന്നും
G8 7090 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 D) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി. ആദ്യം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 338 ഇളമാട് സ്വദേശിയായ 37 വയസുളള പുരുഷൻ . ജൂണ്‍ 25 ന് സൗദി അറേബ്യയിൽ നിന്നും SG 9204 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : C 29) കോഴിക്കോട്ടും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 339 ഉമയനല്ലൂർ പേരയം സ്വദേശിയായ 46 വയസുളള പുരുഷൻ. ജൂൺ 26 ന് എത്യോപ്യയിൽ നിന്നും ET 8934 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 340 പുനലൂർ ഉറുകുന്ന് സ്വദേശിയായ 47 വയസുളള പുരുഷൻ. 27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ (P 307) പിതാവാണ്. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങൾ തന്നെയായ P 342, P 343 ഉൾപ്പെടെ ഇവർ 4 പേരും ജൂണ്‍ 14 ന് മുംബൈയിൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ ഒരുമിച്ച് കൊല്ലത്തെത്തിയവരാണ് (കോച്ച് B5). കൊല്ലത്തും നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 341 കൊല്ലം മങ്ങാട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും G8 7090 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 342 പുനലൂർ ഉറുകുന്ന് സ്വദേശിനിയായ 43 വയസുളള യുവതി. 27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച P 307 ഉം ഇന്ന് രോഗം സ്ഥിരീകരിച്ച P 340, P 343, എന്നിവരും ഒരേ കുടുംബാംഗങ്ങൾ തന്നെയാണ്. ജൂണ്‍ 14 ന് മേൽ പറഞ്ഞ 4 പേരും മുംബൈയിൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ (കോച്ച് B5) കൊല്ലത്തും അവിടെ നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 343 പുനലൂർ ഉറുകുന്ന് സ്വദേശിനിയായ 17 വയസുളള പെൺകുട്ടി. 27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച P 307 ഉം ഇന്ന് രോഗം സ്ഥിരീകരിച്ച P 340, P 342 എന്നിവർ ഒരേ കുടുംബാംഗങ്ങളാണ്. ജൂണ്‍ 14 ന് മേൽ പറഞ്ഞ 4 പേരും മുംബൈയിൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ (കോച്ച് B5) കൊല്ലത്തും അവിടെ നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെ ങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 344 ചവറ കുളങ്ങരഭാഗം സ്വദേശിയായ 52 വയസുളള പുരുഷൻ. ജൂണ്‍ 13 ന് ദോഹയിൽ നിന്നും IX 1576 (സീറ്റ് നം. : 24 A) നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി. തുടർന്ന് ടാക്സിയിൽ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 345 പുത്തയം കരുകോൺ സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 26 ന് കുവൈറ്റിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ ഇന്നേ ദിവസം അവിടെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു.