സിഖ് വംശഹത്യയുടെ പുനരാവർത്തനം രാജ്യത്ത് ഉണ്ടാകരുത് ; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യയുടെ പുനരാവർത്തനം രാജ്യത്ത് ആവർത്തിക്കരുത്; ഡൽഹി ഹൈക്കോടതി. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. മു​ര​ളീ​ധ​ർ, ത​ൽ​വ​ന്ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ക​ലാ​പം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി അ​ഡ്വ. സു​ബൈ​ദ ബീ​ഗ​ത്തെ​ അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യമിച്ചു.
.