241 ഫ്ളാറ്റ് ഉടമകൾ നഷ്ടപരിഹാരത്തിന് അർഹർ : മരട് നഗരസഭ

മരട്,കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളിൽ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സർക്കാരിന് കൈമാറി. നാല് ഫ്ലാറ്റ് സുച്ചയങ്ങളിൽ താമസിക്കുന്നവരിൽ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകൾ വിൽപന കരാർ ഹാജരാക്കിയിട്ടുണ്ട്. ആകെ 241 പേർ നഷ്ടപരിഹാര തുക നല്‍കാന്‍ അർഹരാണെന്ന് നഗരസഭ വ്യക്തമാക്കി.

അതേസമയം, 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണുള്ളത്. ഇവർക്ക് നഷ്ടപരിഹാര തുക ലഭിക്കാനുള്ള അർഹതയുണ്ടാകില്ല. കാരണം ഫ്ലാറ്റ് നിർമ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം നിർമ്മാതാക്കളുടെ പേരിലുള്ള ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.