BEL ൽ 268 പ്രോജക്‌ട് എന്‍ജിനീയര്‍ തസ്‌തിക ഒഴിവുകൾ , മേയ് 5 വരെ അപേക്ഷിക്കാം

ബാംഗ്ലൂർ : ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 268 പ്രോജക്‌ട് എന്‍ജിനീയര്‍ ഒഴിവ്. രണ്ടു വര്‍ഷത്തെ കരാര്‍ നിയമനം. രണ്ടു വര്‍ഷം കൂടി നീട്ടിക്കിട്ടാം. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പഞ്ചാബ് (64), ഉത്തര്‍ പ്രദേശ് (48), ജമ്മു ആന്‍ഡ് കശ്മീര്‍ (48), ഗുജറാത്ത് (36), രാജസ്ഥാന്‍ (24), അസം (24), ഡല്‍ഹി (12), മദ്ധ്യപ്രദേശ് (12) എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത: ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗങ്ങളില്‍ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് (എസ്‌സി/എസ്ടി, ഭിന്നശേഷിക്കാര്‍ക്കു പാസ് മാര്‍ക്ക് മതി). കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 32 വയസ്സ്. ഫീസ്: 500 രൂപ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല). എസ്ബിഐ ശാഖ വഴിയോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാം.

യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ നടത്തും. സിജിപിഎ ശതമാനത്തിലേക്കു മാറ്റുന്ന രീതി നിര്‍ബന്ധമായും അപേക്ഷയ്ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കണം.

www.bel-india.in

38 എന്‍ജിനീയര്‍/ ഓഫിസര്‍

ഭാരത് ഇലക്‌ട്രോണിക്‌സ് നവി മുംബൈ, ഉത്തരാഖണ്ഡ് യുണിറ്റുകളില്‍ ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍, പ്രോജക്‌ട് എന്‍ജിനീയര്‍/ഓഫിസര്‍ തസ്തികയില്‍ 38 ഒഴിവ്. കരാര്‍ നിയമനം. എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ബിഇ/ബിടെക്/ബിഎസ്‌സി എന്‍ജിനീയറിങ് യോഗ്യതക്കാര്‍ക്കും ഓഫിസര്‍ തസ്തികയില്‍ എംബിഎ/എംഎസ്ഡബ്ല്യു/തത്തുല്യ യോഗ്യതക്കാര്‍ക്കുമാണ് അവസരം. നിശ്ചിത യോഗ്യതാനന്തര പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

∙നവി മുംബൈ (23 ഒഴിവ്): ട്രെയിനി എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), ട്രെയിനി ഓഫിസര്‍ (ഫിനാന്‍സ്), പ്രോജക്‌ട് ഓഫിസര്‍ (എച്ച്‌ആര്‍). മേയ് 14 വരെ അപേക്ഷിക്കാം.

∙ഉത്തരാഖണ്ഡ് (15 ഒഴിവ്): ട്രെയിനി എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), പ്രോജക്‌ട് എന്‍ജിനീയര്‍ (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍), ട്രെയിനി ഓഫിസര്‍ (ഫിനാന്‍സ്). മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉത്തരാഖണ്ഡ്, ഡല്‍ഹി, മിസോറം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും നിയമനം. www.bel-india.in