കാസർഗോഡ് ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കോവിഡ്, 163 പേര്‍ക്ക് രോഗമുക്തി, ഒരു മരണം

കാസർഗോഡ്: ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കോവിഡ്, 163 പേര്‍ക്ക് രോഗമുക്തി , ഒരു മരണം.കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30 ) 321 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 163 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത 4412 പേര്‍-വീടുകളില്‍ 3179 പേരും സ്ഥാപനങ്ങളില്‍ 1233 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4412 പരാണ്. പുതിയതായി 370 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2810 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 459 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


10787 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 731 പേര്‍ വിദേശത്ത് നിന്നെത്തിയവരും 559 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7940 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 84 ആയി. നിലവില്‍ 2763 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1397 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

മടിക്കൈ- 15ചെങ്കള- 5പളൡര- 5അജാനൂര്‍ – 10പുല്ലൂര്‍ പെരിയ- 5കാസര്‍കോട്- 22തൃക്കരിപ്പൂര്‍ – 11മഞ്ചേശ്വരം- 4മധൂര്‍ – 16ചെമ്മനാട്- 21ഉദുമ- 17കുഞ്ഞിമങ്ങലം- 1 ചെറുവത്തൂര്‍- 20പിലിക്കോട്- 10മൊഗ്രാല്‍ പുത്തൂര്‍-11കിനാനൂര്‍ കരിന്തളം -7ഈസ്റ്റ് എളേരി- 1ബളാല്‍- 1പനത്തടി- 3പടന്ന- 5കാറഡുക്ക-2കളളാര്‍-1വലിയപറമ്പ- 3കോടോം ബേളൂര്‍ -6കയ്യൂര്‍ ചീമേനി- 15നീലേശ്വരം- 36ബദിയഡുക്ക- 2കാഞ്ഞങ്ങാട്- 20പൈവളിഗ-4മംഗല്‍പാടി- 25ബേഡഡുക്ക- 1മീഞ്ച- 4കുമ്പള- 7മുളിയാര്‍ -3മറ്റ് ജില്ലവെളളൂര്‍ -1കൊല്ലം-1പയ്യന്നൂര്‍ -1