തമിഴ്‌നാട്ടില്‍ ഇന്ന് 3,943 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3,943 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ കേരളത്തില്‍ നിന്ന് എത്തിയവരാണ്.

60 പേര്‍ കൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത്. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്ത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് (ജര്‍മനി ആറ്, ബെഹ്‌റൈന്‍ രണ്ട്, ജപ്പാന്‍ ഒന്ന്, കുവൈറ്റ് ഒന്ന്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റോഡു മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തമിഴ്‌നാട്ടില്‍ എത്തിയ 69 പേര്‍ക്കും (കേരളം ആറ്, ഛത്തീസ്ഗഢ് 30, കര്‍ണാടക 19, ആന്ധ്രാപ്രദേശ് നാല്, പുതുച്ചേരി നാല്, മഹാരാഷ്ട്രാ മൂന്ന്, ഉത്തര്‍പ്രദേശ് രണ്ട്, തെലങ്കാന ഒന്ന്) കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ഏഴുപേര്‍ക്കും (തെലങ്കാന രണ്ട്, ഡല്‍ഹി ഒന്ന്, കര്‍ണാടക ഒന്ന്, മഹാരാഷ്ട്രാ ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്, അസം ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.