കണ്ണൂര്‍ ജില്ലയില്‍ പേര്‍ക്ക് ഇന്ന് 464 പേര്‍ക്ക് കോവിഡ്, ഒരു മരണം, 561 രോഗമുക്തർ

കണ്ണൂര്‍: ജില്ലയില്‍ പേര്‍ക്ക് ഇന്നലെ 464 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

433 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34,​

ഇരിട്ടി നഗരസഭ 12,​

പയ്യന്നൂര്‍ നഗരസഭ 18,​

തലശ്ശേരി നഗരസഭ 20,​

മട്ടന്നൂര്‍ നഗരസഭ 22,​

ആലക്കോട് 19 എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.

561 പേര്‍ രോഗമുക്തി നേടി

ഇതുവരെ
രോഗബാധിതര്‍: 19453

രോഗമുക്തര്‍ : 13305

മരണം: 80

സജീവരോഗികൾ ചികിത്സയില്‍ 5505