നേപ്പാളിൽ കനത്ത മഴ, 60 മരണം, 41 പേരെ കാണാനില്ല

കാഠ്‌മണ്ഡു : നേപ്പാളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും 60 പേര്‍ മരിച്ചു. 41 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്ത നിവാരണ സേന ഇവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.നേപ്പാളിലെ മ്യാഗ്ഡി ജില്ലയിലാണ് മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. 27 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടമായിരിക്കുന്നത് എന്നാണ് വിവരം.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും പൂര്‍ണ്ണമായും നശിപ്പിച്ചു. രണ്ടു വാര്‍ഡുകളിലുമുള്ള നൂറോളം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. പ്രദേശത്തെ സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു