ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണരോഗമുക്തി നിരക്ക് ഇന്ത്യയിൽ

കൊച്ചി : ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണരോഗമുക്തി നിരക്ക് ഇന്ത്യയിൽ . 6594399 പേര്‍ ഇന്ത്യയിൽ ഇതുവരെ രോഗമുക്തനായി .രാജ്യത്തെ രോഗമുക്തിയുടെ നിരക്ക് 88 ശതമാനമാണ് . മാര്‍ച്ച്‌ 11നാണ് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ 7492727 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു.കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നത്തെ കണക്ക്പ്രകാരം സജീവരോഗികൾ 783066 ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.45 ശതമാനം മാത്രമാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ 10,259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്നലെ വര്‍ധനവുണ്ട്.ഇന്നലെ 14,238 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു.ഇന്നലെ250 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 41,965 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 15,86,321 ആയി. 13,58,606 പേര്‍ക്ക് രോഗ മുക്തി. 1,85,270 ആക്ടീവ് കേസുകള്‍. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കര്‍ണാടകയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 7,184 പേര്‍ക്ക്. തമിഴ്നാട്ടില്‍ ഇന്നലെ 4,295 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,676 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ആന്ധ്രയിലെ മൊത്തം രോഗികളുടെ എണ്ണം 7,79,146 ആയി. 37,102 ആക്ടീവ് കേസുകള്‍. 7,35,638 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 6,406.

കര്‍ണാടകയില്‍ 71 പേരാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,58,574 ആയി. 1,10,647 ആക്ടീവ് കേസുകള്‍. 6,37,481 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 10,427 ആയി.

തമിഴ്നാട്ടില്‍ ഇന്നലെ 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 10,586 ഉയര്‍ന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,83,486 ആയി. 6,32,708 പേര്‍ക്ക് രോഗ മുക്തി. ഇന്ന് 5005 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.