എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് 98.82 ശ​ത​മാ​നം റി​ക്കാ​ര്‍​ഡ് വി​ജ​യം

തിരുവനന്തപുരം : ഇ​ത്ത​വ​ണ​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് റി​ക്കാ​ര്‍​ഡ് വി​ജ​യം. 98.82 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 422092 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 4,17,101 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. മോ​ഡ​റേ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നി​ല്ല.

41906 വി​ദ്യാ​ര്‍​ഥി​ക​ള്‍​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേടി . എ​ല്ലാ വി​ഷ​യ​ത്ത​ലും എ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ദ്ധ​ന​വു​ണ്ടാ​യി. 4572 പേ​രു​ടെ വ​ര്‍​ദ്ധ​ന​യാ​ണ് എ ​പ്ല​സി​ല്‍ ഉ​ണ്ടാ​യ​ത്.

പ​ത്ത​നം​തി​ട്ട‍​യാ​ണ് വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള റ​വ​ന്യൂ ജി​ല്ല. ഇ​വി​ടെ 99.71 ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. വ​യ​നാ​ട് ആ​ണ് വി​ജ​യ​ശ​ത​മാ​നം കു​റ​വു​ള്ള റ​വ​ന്യൂ ജി​ല്ല. 95.04 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം.

കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

പ​രീ​ക്ഷാ ഫ​ലം സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​വി​ധ വെ​ബ് സൈ​റ്റു​ക​ളി​ലും പി​ആ​ര്‍​ഡി ലൈ​വ് ആ​പ്പി​ലും ല​ഭ്യ​മാ​ണ്.