മിലാന്‍ ഡെര്‍ബിയില്‍ എസി മിലാൻ ഇന്റർ മിലാനെ 2-1 നു തോൽപിച്ചു

മിലാന്‍: സിരി എയില്‍ ഇന്നലെ നടന്ന മിലാന്‍ ഡെര്‍ബിയില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ നേടിയ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ എ.സി മിലാന്‍ 2-1ന് ഇന്റര്‍മിലാനെ കീഴടക്കി. റൊമേലു ലാകാകു ഇന്ററിനായി ഒരു ഗോള്‍ മടക്കി.

Ibrahimovic

ഇന്ററിന്റെ തട്ടകമായ സാന്‍ സിറോയില്‍ നടന്ന പോരാട്ടത്തില്‍ 13, 16 മിനിട്ടുകളിലായിരുന്നു ഇബ്രയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ എ.സി മിലാന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ ഇബ്രാഹിമോവിച്ചിനായില്ല. എ.സി മിലാന് നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത്.