ഏഴിൽ നാലും തോറ്റ മാർക്കോ ജാംപൗലോയെ എസി മിലാൻ പുറത്താക്കി

മിലാൻ,ഇറ്റലി : മാർക്കോ ജാം പൗലോ കോച്ചായി കഴിഞ്ഞ മൂന്നര മാസത്തിനിടെ എസി മിലാൻ കളിച്ച ഏഴു കളിയിൽ നാലിലും തോറ്റു .ഫലമോ ടീം മാനേജമെന്റിന് വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല .അവർ കൊച്ചിനെത്തന്നെ പുറത്താക്കി .

ഇക്കഴിഞ്ഞ ജൂൺ 19 നായിരുന്നു ജാംപൗലോയെ കോച്ചായി എസി മിലാൻ നിയമിച്ചത്. പഴയ കോച്ച് ജെന്നാരോ ഗത്തൂസോ ഇക്കഴിഞ്ഞ മേയിൽ ഒഴിഞ്ഞ പോസ്റ്റിലേക്കാണ് മാർക്കോ ജാംപൗലോയെ നിയമിച്ചത് .പക്ഷേ ഒക്ടോബർ എട്ടിന് എസി മിലാൻ ജാംപൗലോയെ കോച്ച് സ്ഥാനത്തുനിന്നും നീക്കിയതായി പ്രഖ്യാപിച്ചു .

കഴിഞ്ഞ എട്ടുവർഷമായി ചാമ്പ്യൻസ് ലീഗിൽ കപ്പു നേടാൻ എസി മിലന് കഴിഞ്ഞിരുന്നില്ല .ഏഴുതവണ യൂറോപ്യൻ ചാമ്പ്യന്മാരാണ് എസി മിലാൻ, പക്ഷേ തുടർച്ചയായി ടീമിന് സുപ്രധാന ട്രോഫികൾ നേടാനാകാത്തത് ആരാധകവൃന്ദത്തിലും പരസ്യ വരുമാനത്തിലും വൻ ഇടിവുണ്ടാക്കി.

ജെന്നാരോ ഗത്തൂസോയ്ക്കും ടീമിന്റെ മോശം പ്രകടനം കൊണ്ടുതന്നെയാണ് ടീം വിടേണ്ടി വന്നത്.