കേരളത്തിൽ ഇന്നത്തെ സജീവ കൊറോണ രോഗികൾ 96008

കൊച്ചി : ഇന്നു രാവിലെയുള്ള കണക്കുപ്രകാരം കേരളത്തിൽ സജീവകൊറോണ രോഗികൾ( Active Corona cases) 96008 പേർ ചികിത്സയിലുണ്ട്. സജീവ കൊറോണ രോഗികളുടെ കണക്കിൽ കേരളം മഹാരാഷ്‌ട്രയ്ക്കും കർണ്ണാടകക്കും പിന്നിലായി രാജ്യത്തുതന്നെ മൂന്നാമതാണ്.

മഹാരാഷ്ട്രയിലെ ഇന്നത്തെ സജീവ കൊറോണ രോഗികൾ 185270 കർണ്ണാടകത്തിലെ ഇന്നത്തെ സജീവ കൊറോണ രോഗികൾ 110647 എന്നിങ്ങനെയാണ് .

ജില്ലതിരിച്ചുള്ള കണക്കുപരിശോധിച്ചാൽ സജീവകൊറോണ രോഗികൾ എറണാകുളത്ത് 12291 തിരുവനന്തപുരത്ത് 10759 കോഴിക്കോട് 10717 മലപ്പുറത്ത് 9802 തൃശൂരിൽ 9444 പാലക്കാട്ട് 7239 കൊല്ലത്ത് 7145 ആലപ്പുഴയിൽ 6579 കോട്ടയത്ത് 6431 കണ്ണൂരിൽ 5983 കാസർഗോട്ട് 3701 പത്തനംതിട്ടയിൽ 3100 ഇടുക്കിയിൽ 1649 വയനാട്ടിൽ 1168 എന്നിങ്ങനെയാണ്.

കേരളത്തിലെ ഇതുവരെയുള്ള രോഗബാധിതരിൽ 28.7ശതമാനവും ചികിത്സയിലാണ് .ഇന്ത്യയിലാകട്ടെ ഇതുവരെയുള്ള രോഗബാധിതരിൽ കേവലം 10.45 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്‌. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലുണ്ടായ ,വ്യക്തമായി പരിശോധിച്ചാൽ ഓണത്തിന് ശേഷമുണ്ടായ വർദ്ധനയാണ് കേരളത്തിൽ ഇത്രമാത്രം സജീവരോഗികളുണ്ടാകാൻ കാരണം.ഓണക്കാലത്തിനു ശേഷമുണ്ടാകുന്ന വർദ്ധനയുടെ സാധ്യതയേപ്പറ്റി ആഗസ്റ്റ് മാസത്തിൽ തന്നെ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ നമുക്ക് പലയാവർത്തി താക്കീത് നൽകിയതാണ്.

കേരളത്തിലെ മരണനിരക്കാകട്ടെ 0.34 ശതമാനമാണ് .ആഗോളതലത്തിൽ തന്നെ ഇതഭിമാനിക്കാവുന്ന കണക്കാണുതാനും.എങ്കിലും സെപ്റ്റംബർ പകുതിമുതലുള്ള രോഗബാധിതരുടെ വർദ്ധനവ് സംസ്ഥാനത്ത് പ്രതിദിന മരണങ്ങളും വർദ്ധിപ്പിച്ചു. രോഗബാധ നിയന്ത്രിച്ചാൽ മാത്രമേ നമുക്ക് മരണങ്ങളും കുറച്ചുനിർത്താനാകൂ.