പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യവേഷം അഭിനയിച്ച്‌ ഏറെ പ്രസിദ്ധനായ നടനായിരുന്നു രഘു. സിനിമ ഹിറ്റായതിനെ തുടര്‍ന്നാണ് മേളരഘു എന്ന വിളിപ്പേര് വീണത്.

മുപ്പതിലധികം സിനിമകളില്‍ ചെറിയ വേഷങ്ങളിലഭിനയിച്ച രഘു അവസാനം മുഖം കാണിച്ചത് മോഹന്‍ ലാലിനൊപ്പം ദൃശ്യം-2 വിലായിരുന്നു. കമലഹാസനുമൊത്ത് അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലും രഘു അഭിനയിച്ചിട്ടുണ്ട്.