മഹാകവി അക്കിത്തത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു

തൃത്താല : മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു.പാലക്കാടു തൃത്താലയിലെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‍കരിച്ചത്.

ഇന്ന് പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച രാത്രി മുതല്‍ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ അവസ്സാനമായിരിക്കുന്നത്.

2019ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് കൂടിയാണ് മഹാകവി അക്കിത്തം