തെരഞ്ഞെടുപ്പ് ആവുന്നതോടെ മമത മാത്രമേ തൃണമൂലിൽ കാണൂ : അമിത് ഷാ

ന്യൂഡല്‍ഹി: ബംഗാള്‍ ജനതയോട് മുഖ്യമന്ത്രി മമതാ ബാനര്‍ജി അനീതി കാണിച്ചുവെന്നു കേന്ദ്രമന്ത്രി അമിത് ഷാ. മമത ബംഗാളിനെ തകര്‍ത്തു. സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മമതയോട് ക്ഷമിക്കില്ല. സംസ്ഥാനത്തെ എല്ലാ മേഖലയേയും മമതയുടെ ഭരണം പിന്നോട്ട് കൊണ്ടുപോയെന്ന് അമിത് ഷാ പറഞ്ഞു. കൂടാതെ മോദി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും ഷാ പരിഹസിച്ചു.

ഹൗറയിലെ ബിജെപി റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പ് ആവുന്നതോടെ മമത മാത്രമേ പാര്‍ട്ടിയില്‍ കാണൂ എന്നും അമിത് ഷാ പറഞ്ഞു.