ജൂലൈ ഒന്നുമുതൽ ജനപങ്കാളിത്ത കുർബാനയെന്ന് മാർ കരിയിൽ; എതിർപ്പുമായി AMT

കൊച്ചി : ജൂലൈ ഒന്നു മുതല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനപങ്കാളിത്തത്തോടെ കുര്‍ബാന ആരംഭിക്കാൻ സര്‍ക്കുലര്‍ അതിരൂപത പുറത്തിറക്കി. പ്രതിദിന കുര്‍ബാനയില്‍ പരമാവധി 25 പേര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാൽ ഇപ്പോൾ രൂപതയിലെ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള രീതിയിൽ ആരാധനക്രമങ്ങൾ തുടരണമെന്നു സഭാ സുതാര്യ സമിതി(AMT) പ്രസ്‌താവിച്ചു.

10 വയസിനു താഴെയുളളവരും 60 വയസിനു മുകളിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ പരിപാടികളില്‍ പങ്കെടുക്കരുത്. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരോ പൊലീസോ ആവശ്യപ്പെട്ടാല്‍ ഈ രജിസ്റ്റര്‍ കൈമാറണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ ചുവടെ

സഭാ സുതാര്യ സമിതിയുടെ പ്രസ്‌താവന ചുവടെ

കോവിഡ് സമൂഹ വ്യാപനത്തിന്റെ സാധ്യത മുൻനിർത്തി ആരാധനാലയങ്ങൾ നിലവിലുള്ള രീതിയിൽ ആരാധനക്രമങ്ങൾ തുടരണമെന്ന്സഭാ സുതാര്യ സമിതി(AMT) പ്രസ്‌താവിച്ചു.

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ തോത് ഓരോ ദിവസവും കൂടുന്ന സാഹചര്യത്തിൽ എറണാകുളം അതിരൂപതയുടെ ആരാധനാലയങ്ങൾ ജൂലൈ 1മുതൽ തുറന്നു കൊടുക്കാനുള്ള മാർ ആന്റണി കരിയിൽ മെത്രാപോലിത്തയുടെ തീരുമാനം നീട്ടി വച്ചു എറണാകുളം അതിരൂപത ഒരിക്കൽ കൂടി ഏവർക്കും മാതൃക കാണിക്കണമെന്ന് സഭാ സുതാര്യസമിതി(AMT) ആവശ്യപ്പെട്ടു..

നിലവിൽ എറണാകുളം അതിരൂപതയുടെ തന്നെ വിവിധ ഭാഗങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീഹരിച്ചിട്ടുള്ള സാഹചര്യത്തിൽ ഇപ്പോൾ ആരാധനാലയങ്ങൾ തുറക്കാനുള്ള നിർദേശം തികച്ചും അപകടമാണെന്നും സഭാ സുതാര്യസമിതി(AMT) വിലയിരുത്തി. എറണാകുളം അതിരൂപതയുടെ ഭാഗമായ കാഞ്ഞൂർ മൂക്കന്നൂർ, പള്ളുരുത്തി, ആമ്പല്ലൂർ, പാറക്കടവ്, കൊരട്ടി ഇങ്ങനെ നിരവധി മേഖലകളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉയർന്ന ശബ്‌ദത്തിൽ പ്രാർത്ഥന ചൊല്ലുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന രീതിയിൽ ആണ് ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധനകൾ നടക്കുന്നത്. ഈ രീതിയിൽ ആരാധന നടക്കുമ്പോൾ വായുവിൽ കൂടി രോഗവ്യാപനത്തിന് സാധ്യത വളരെ കൂടുതൽ ആണ്. ഇതേ അഭിപ്രായം തന്നെയാണ് മെഡിക്കൽ വിഭാഗവും സർക്കാരിന്റെ ഉപദേശക സമിതിയും പറയുന്നത്.

അത് കൊണ്ട് തന്നെ പള്ളികൾ തുറക്കാനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്നും നിലവിൽ ചെയ്യുന്നത് പോലെ ഓൺലൈനിൽ വിശുദ്ധ കുർബാന തുടരണമെന്നും വിവാഹം പോലുള്ള വിശേഷങ്ങൾ ഗവണ്മെന്റ് നിർദേശം അനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ചു നടത്തണമെന്നും അടിയന്തിരമായി കൂടിയ സഭാ സുതാര്യ സമിതി(AMT)യുടെ Zoom മീറ്റിംഗ് അതിരൂപത നേതൃത്വത്തോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ മാത്യു കരോണ്ടുകടവിൽ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ വിഷയം അവതരപ്പിച്ചു, വക്താവ് ഷൈജു ആന്റണി, പാപ്പച്ചൻ ആത്തപ്പിള്ളി, ജെക്സ് നെറ്റിക്കാടൻ, മാർട്ടിൻ പയ്യപ്പിള്ളി, ലോനപ്പൻ കോനുപറമ്പൻ, ജൈമോൻ ദേവസ്യ എന്നിവർ സംസാരിച്ചു.

മാത്യു കരോണ്ടുകടവിൽ -പ്രസിഡന്റ്‌(AMT),റിജു കാഞ്ഞൂക്കാരൻ -ജനറൽ സെക്രട്ടറി(AMT), ഷൈജു ആന്റണി-വക്താവ്(AMT) എന്നിവരാണ് പ്രസ്‌താവന പുറപ്പെടുവിച്ചത്.