ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, അപേക്ഷ ക്ഷണിച്ചു

കൊച്ചി : ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/ പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി എച്ച്‌ ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

വിദ്യാര്‍ത്ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്ററി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം എഫില്‍/ പി എച്ച്‌ ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍ സി വി ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ ടി ഐ/ ഐ ടി സികളില്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മുന്‍പ് സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐ ഡി ഉപയോഗിച്ച്‌ റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in ല്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ലും ലഭിക്കും. ഫോണ്‍: 9446096580, 9446780308, 0471-2306580.

ഇ-മെയില്‍:postmatricscholarship@gmail.com.