ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കായി ജൂലൈ 14 വരെ അപേക്ഷിക്കാം

ന്യൂഡൽഹി : ഇന്ത്യന്‍ വ്യോമസേനയുടെ ഷോട്ട് സര്‍വ്വീസ് കമ്മീഷനിലേക്കും പെര്‍മ്മനന്റ് കമ്മീഷനിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു.

എന്‍ സി സിയില്‍ അംഗങ്ങളായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രവേശനത്തിനും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ 14 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫ്ലൈയിംഗ് ബ്രാഞ്ചിലേക്ക് 21 മുതല്‍ 24വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

ഗ്രൌണ്ട് ഡ്യൂട്ടി ബ്രാഞ്ചിലേക്ക് 20 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും അപേക്ഷയും വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.