അസറിന്റെ മകൻ അസദുദ്ദിനും അനം മിർസയും വിവാഹിതരാകുന്നു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ൻ ആ​സാ​ദു​ദ്ദീ​നും ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ർ​സ​യും വി​വാ​ഹി​ത​രാ​കു​ന്നു. സാ​നി​യ മി​ർ​സ ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ആ​സാ​ദി​നും അ​ന​തി​നും ഒ​പ്പ​മു​ള്ള ‌ചി​ത്രം ‘കു​ടും​ബം’ എ​ന്ന തല​വാ​ച​ക​ത്തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സാ​നി​യ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ്റ്റൈ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നം മി​ർ​സ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്. 2016ൽ ​അ​ക്ബ​ർ റ​ഷീ​ദ് എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ര​ണ്ടുവ ർ​ഷ​ത്തി​നു ശേ​ഷം ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ പി​രി​യു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് ആ​ദ്യ ഭാ​ര്യ നൗ​റീ​നി​ലു​ള്ള മൂ​ത്ത മ​ക​നാ​ണ് ആ​സാ​ദു​ദ്ദീൻ.