ലഹരിമരുന്ന് കേസ് ; അന്വേഷണം കന്നഡ സിനിമാ ലോകത്ത് കൂടുതല്‍ പേരിലേക്ക്

ബാംഗ്ളൂർ :ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാ ലോകത്ത് കൂടുതല്‍ പേര്‍ സംശയ നിഴലില്‍. രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു. ആദിത്യ ആല്‍വ, നിര്‍മ്മാതാവ് ശിവപ്രകാശ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കേസില്‍ അറസ്റ്റിലായ മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ബംഗളുരു സെഷന്‍സ് കോടതി വിധി പറയും.

അതിനിടെ, അറസ്റ്റിലായ നടി സഞ്ജനയുമായി കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ ഖാന് ബന്ധമുണ്ടെന്ന് ആരോപിച്ച നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗിയെ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും.