ലാലിഗയിൽ ബാ​ഴ്സ​ലോ​ണ വീ​ണ്ടും സ​മ​നി​ല​ക്കു​രു​ക്കി​ല്‍

ബാഴ്‌സലോണ : സ്പാനിഷ് ലീഗില്‍ റയ​ല്‍ മാ​ഡ്രി​നൊ​പ്പം ഇ​ഞ്ചോ​ടി​ഞ്ച് മു​ന്നേ​റി​യ ബാ​ഴ്സ​ലോ​ണ വീ​ണ്ടും സ​മ​നി​ല​ക്കു​രു​ക്കി​ല്‍. രണ്ട് തവണ മുന്നില്‍ വന്നിട്ടും സെല്‍റ്റാ വിഗോക്കെതിരെ സമനില(2-2) വഴങ്ങിയതോടെ ബാഴ്‌സലോണയുടെ കിരീട സാധ്യതകള്‍ക്ക് മങ്ങലേറ്റു.

എസ്പാനിയോളിനെതിരായ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ റയല്‍ മാഡ്രിഡിന് രണ്ട് പോയിന്റ് മുന്‍തൂക്കത്തില്‍ മുന്നിലെത്താനാകും.

ലീ​ഗി​ല്‍ 32 മ​ത്സ​ര​ങ്ങ​ളി​ല്‍ 69 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ഒ​ന്നാം സ്ഥാ​ന​ത്തേ​ത്തി​യെ​ങ്കി​ലും ഒ​രു മ​ത്സ​രം കു​റ​ച്ച്‌ ക​ളി​ച്ച റ​യ​ലു​മാ​യി ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ വി​ജ​യി​ച്ചാ​ല്‍ ബാ​ഴ്സ പി​ന്നി​ലാ​വും. ലൂ​യി സു​വാ​ര​സി​ലൂ​ടെ ര​ണ്ടു ത​വ​ണ മു​ന്നി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ഴ്സ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. സു​വാ​ര​സ് 20, 67 മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.