ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച്‌

തിരുവല്ല : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച്‌. ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമില്ലെന്ന് സഭ ബിഷപ് കൗണ്‍സില്‍. ശബരിമല വിമാനത്താവളം സ്ഥാപിക്കാനായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടെ സ്വത്താണെന്നും ഇതിന്‍്റെ ഉടമസ്ഥാവകാശത്തില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും ബിലിവേഴ്സ് ചര്‍ച്ചിന്‍്റെ എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ശബരിമല വിമാനത്താവളത്തോട് സഭയ്ക്ക് അനുകൂല നിലപാടാണെന്നും എന്നാല്‍ അതിന്‍്റെ പേരില്‍ വസ്തു തട്ടിയെടുക്കാനുള്ള ശ്രമം അം​ഗീകരിക്കില്ലെന്നും ഇത്തരം നിലപാടുകളെ സഭ നിയമപരമായി നേരിടുമെന്നും ബിലിവേഴ്സ് ച‍ര്‍ച്ച്‌ വ്യക്തമാക്കി. 2005 ല്‍ രാജ്യത്തെ നിയമങ്ങള്‍ എല്ലാം പാലിച്ചു രജിസ്ട്രേഷന്‍ നടത്തി വാങ്ങിയ ഭൂമിയാണിതെന്നും അതിനു ശേഷം പോക്കുവരവ് നടത്തി കരം അടച്ചു. അതിനു മുന്‍പ് വരെ ഈ സ്ഥലത്തെക്കുറിച്ചു ആര്‍ക്കും പരാതിയില്ലായിരുന്നുവെന്നും സഭയുടെ പ്രസ്താവനയില്‍ പറയുന്നു.