വാഷിംഗ്ടണ്‍: ട്രമ്പ് സര്‍ക്കാര്‍ ഭീകര സംഘടനയായ താലിബാനുമായി ഏര്‍പ്പെട്ട സമാധാന കരാര്‍ പുനഃപരിശോധിക്കുമെന്ന് വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സല്ലിവനാണ് ഇക്കാര്യം അറിയിച്ചത്.

സമാധാന കരാര്‍ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനിസ്ഥാനില്‍ വര്‍ദ്ധിച്ചെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന് ഭരണകൂടം തീരുമാനിച്ചത്.