ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ വൻ നാഷനഷ്ട്ടം

തെഹ്‌റി: .ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. തെഹ്‌റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം നടന്നത്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നുതായാണ് റിപ്പോര്‍ട്ട്. വളരെ കുറച്ചു സമയംകൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് ഉത്തര്‍കാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുകളുമായി സംസാരിച്ചു. പ്രദേശത്ത് നാശനഷ്ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ ആള്‍നാശം സംഭവിച്ചതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.