ബിഹാര്‍ പോലീസ് റിയയുടെ ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു

പാറ്റ്ന : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബിഹാര്‍ പോലീസ് റിയയുടെ ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പട്‌ന പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റിയക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അത്തരം നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

കേസില്‍ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിവരശേഖരണം തുടരുകയാണ്. സുശാന്തും റിയയുമായി നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അസ്വഭാവിക പണമിടപാടുക സംബന്ധിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.