ബിഹാറിലെ ബിജെപി -ജെഡിയു സഖ്യം പിളർപ്പിലേക്ക്

പാറ്റ്ന : ബിഹാറിൽ നിതീഷിന്റെ ജനതാദളും ബിജെപിയും വഴിപിരിയുന്നുവെന്ന് സൂചന .ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ദ​സ​റ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ വി​ട്ടു​നി​ന്നു. പ്രത്യേക ക്ഷണിതാവായിട്ടുകൂടി ബിജെപിക്കാരനായ ബീഹാർ ഗവർണ്ണർ ഫ​ഗു ചൗ​ഹാ​ൻ പോലും ചടങ്ങിനെത്തിയില്ല. ബിജെപി നേതാക്കളുടെ കൂട്ട ബഹിഷ്‌കരണം കൊണ്ട് ഇത്തവണത്തെ സർക്കാർ ദസറ ചടങ്ങുകൾ ശ്രദ്ധേയമായി.

പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ​നി​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ വി​ട്ടു​നി​ന്ന​ത്. ദ​സ​റ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സ്വ​കാ​ര്യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​ർ വി​ജ​യ് ചൗ​ധ​രി​യും ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ധ​ൻ മോ​ഹ​ൻ ഝാ​യും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പാ​റ്റ്ന​യി​ലെ എ​ല്ലാ പ്ര​മു​ഖ ബി​ജെ​പി നേ​താ​താ​ക്ക​ളെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രു​മെ​ത്തി​യി​ല്ല. ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ൽ മോ​ദി, പാ​റ്റ്ന മേ​യ​ർ സി​താ സാ​ഹു എ​ന്നി​വ​രെ​ല്ലാം ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ച​ട​ങ്ങി​നെ​ത്തി​യി​ല്ല.

ഉപമുഖ്യമന്ത്രിയും ബീഹാർ ബിജെപിയുടെ അനിഷേദ്ധ്യനേതാവുമായ സുശീൽ മോദിയുടെ വീട്ടിൽ പ്രളയജലം എത്തിയപ്പോൾ രക്ഷാപ്രവർത്തനത്തിന് വളരെയധികം സമയമെടുത്തു. അവസാനം ബീഹാർ SDRF (State Disaster Relief Force-Bihar ) ലൈഫ് ബോട്ടിലാണ് സുശീൽ മോദിയെയും ഭാര്യയെയും രക്ഷിച്ചത്.അന്നുമുതൽ പ്രളയവുമായി ബന്ധപ്പെട്ട് ബിജെപി -ജെഡിയു അടിതുടങ്ങി . സുശീൽ മോദിയെ രക്ഷിക്കാൻ നിതീഷ് താത്പര്യം കാണിച്ചില്ല ,നിഷ്ക്രിയനായിരുന്നു, കൂടാതെ ഇത്തവണ പ്രളയദുരന്ത നടപടികൾ തീർത്തും മന്ദ രീതിയിലായിരുന്നു എന്ന് ബിജെപി ബീഹാർ ഘടകം ആരോപിക്കുന്നു.

പ്ര​ള​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ബി​ജെ​പി എം​പി ഗി​രി​രാ​ജ് സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു. നി​തീ​ഷ് ഇ​തി​നു​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. നിതീഷ് തങ്ങൾക്ക് ബാധ്യതയാകുന്നു എന്ന ചിന്തയാണ് ബീഹാർ ബിജെപി ഘടകത്തിനുള്ളത്.

ഇ​തി​നെ​തി​രെ ജെ​ഡി​യു രം​ഗ​ത്തെ​ത്തി. ഗി​രി​രാ​ജ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ ബി​ജെ​പി ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ജെ​ഡി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ വ​ക്താ​വു​മാ​യ പ​വ​ന്‍ വ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു.തുടർന്ന് ഇരുപാർട്ടികളിലെയും നേതാക്കൾ തമ്മിൽ കലഹം മൂർച്ഛിച്ചു.

ബിജെപിയുമായി ബന്ധം വിച്ഛേദിച്ചു ലാലുവിന്റെ രാഷ്ട്രീയ ജനതാദളുമായി (RJD ) നിതീഷ് സഖ്യത്തിന് ശ്രമിക്കുന്നതായി പാറ്റ്നയിൽ നിന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ നിതീഷിനെ തേജസ്വി യാദവ് ഓന്തിനോട് ഉപമിച്ചതോടെ ആ വഴിയടഞ്ഞു.