കേന്ദ്രസർക്കാർ വിദ്യാഭ്യാസനയം 2020 പ്രഖ്യാപിച്ചു

ന്യൂഡൽഹി : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പച്ചക്കൊടി കാണിച്ച്‌ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്‌ആര്‍ഡി) മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള എച്ച്‌ആര്‍ഡി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.1986 ലെ വിദ്യാഭ്യാസനയം ഇതോടെ നിലവിലില്ലാതായി 2020 ലെ കേന്ദ്ര വിദ്യാഭ്യാസനയം നിലവിൽ വരും .

മുന്‍ ISRO മേധാവി കെ കസ്തൂരിരങ്കന്റെ നേതൃത്വത്തിലുള്ള സമിതി പുതിയ National Education Policy -NEP യുടെ കരട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ കഴിഞ്ഞ വര്‍ഷം ചുമതലയേറ്റപ്പോള്‍ സമര്‍പ്പിച്ചിരുന്നു.

വിവിധ ആളുകളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി കരട് പൊതുജനത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. എച്ച്‌ആര്‍‌ഡി മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു.

നിലവിലുള്ള NEP 1986 ല്‍ രൂപപ്പെടുത്തുകയും 1992 ല്‍ പരിഷ്കരിക്കുകയും ചെയ്തതാണ്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ആയിരുന്നപ്പോള്‍ എച്ച്‌ആര്‍ഡി മന്ത്രാലയം രൂപീകരിച്ച, മുന്‍ മന്ത്രിസഭ സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടും കരട് വിദഗ്ധര്‍ കണക്കിലെടുത്തിരുന്നു

മൂന്നുവയസുമുതൽ 18 വയസുവരെ 12 ഗ്രേഡുകളായി അടിസ്ഥാനവിദ്യാഭ്യാസത്തെ മാറ്റി .കൂടാതെ എല്ലാ ഡിഗ്രി കോഴ്‌സുകളും നാലുവർഷമാക്കി. ഡിപ്ളോമ കോഴ്‌സുകളുടെ കാലാവധി മൂന്നിൽ നിന്നും രണ്ടുവർഷമായി കുറച്ചു. 5 വർഷം പ്രൈമറി +3 വർഷം അപ്പർ പ്രൈമറി +3 വർഷം സെക്കൻഡറി / ഹയർ സെക്കൻഡറി +4 ബിരുദം എന്ന തരത്തിലായിരിക്കും വിദ്യാഭ്യാസം .(വിഷയത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട് ).

യോഗയേയും സ്പോർട്സ് ആൻഡ് ഗെയിമ്സിനെയും നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നു. .(വിഷയത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട് ). Mphil നിർത്തലാക്കി