എയർ ഇന്ത്യയെ പൂർണ്ണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണ്ണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ.എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വകാര്യമേഖലയിൽ വിൽക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി സർക്കാർ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍(1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ 2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാല്‍ 2018ല്‍ വീണ്ടും 2018ല്‍ 1658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019ല്‍ നഷ്ടം 4330 കോടി രൂപയായി. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 58,351.93 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം.