സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയില്‍ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങള്‍ തനിക്ക് നല്‍കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ ചെന്നിത്തല ആവശ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. കരാര്‍ സംബന്ധിച്ച രേഖകള്‍ ആയിരുന്നു സര്‍ക്കാരിനോട് ചെന്നിത്തല ആവശ്യപ്പെട്ടത്. വിവരങ്ങള്‍ നല്‍കാത്ത സാഹചര്യത്തില്‍ വീണ്ടും കത്ത് നല്‍കാനാണ് ചെന്നിത്തലയുടെ തീരുമാനം. രേഖകള്‍ നല്‍കുന്ന കാര്യത്തില്‍ തനിക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.