ലഡാക്ക് : അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് ഭരണകൂടം സൈനികരെ വിന്യസിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ സേനാ പിന്മാറ്റത്തിനായി ഒന്‍പതാം ഘട്ട ചര്‍ച്ച നടക്കുന്നതിനിടെയാണ് ചൈനയുടെ ഗൂഢതന്ത്രം.
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. ഒന്‍പതാം ഘട്ട ചര്‍ച്ചയില്‍ ഫലം കാണുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചൈന പുതിയ കരുക്കള്‍ തയ്യാറാക്കുന്നത്. അതേസമയം ചൈനീസ് മേഖലയായ മോള്‍ഡോവിലാണ് ഇത്തവണത്തെ ചര്‍ച്ചകള്‍ നടക്കുന്നത്.