കാശ്‌മീർ വിഷയത്തിൽ ചൈനയും പാകിസ്ഥാനെ കൈവിട്ടു

ന്യൂഡൽഹി : മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച്ച നടക്കാനിരിക്കെ കാശ്മീർ വിഷയത്തിൽ ചൈന മലക്കം മറിഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ വിഷയത്തിൽ സമവായത്തിൽ എത്തണമെന്നാണ് ചൈനയുടെ പുതിയ നിലപാട്.ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് ആണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.

ഇതിനിടെ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച്ച നാളെ ചെന്നൈയിൽ നടക്കും .നാളെയും മറ്റന്നാളുമായി നടക്കുന്ന ചർച്ചകൾക്ക് ഔദ്യോഗിക ഭാവമില്ല .കാരണം ഇത് തികച്ചും അനൗദ്യോഗികമായി നടക്കുന്ന സന്ദർശനമാണ് .

ഇന്ത്യ-ചൈന ബന്ധത്തെ പ്രശംസിച്ച ചൈന രണ്ടു രാജ്യങ്ങളും തമ്മില്‍ പല മേഖലകളിലും സഹകരണം വിപുലീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും വ്യക്തമാക്കി.

ഇന്ത്യയും ചൈനയും അന്യേന്യം പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളാണ് . രണ്ടു രാജ്യങ്ങളും വളര്‍ന്നുവരുന്ന പ്രധാന വിപണികളുമാണ്. വുഹാന്‍ ഉച്ചകോടിക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം ഏറെ മുന്നേറിയതായും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.