ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

കൊച്ചി : ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ജൂലൈ 22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച്‌ കൊണ്ടാണ് അനില്‍ കരിയര്‍ തുടങ്ങുന്നത്. 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വില്ലനായും സ്വഭാവ നടനായും ശ്രദ്ധേയനായ അനില്‍ മുരളി വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രശംസ നേടിയത്.ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായിരുന്നു. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍‌ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.