ഹയര്‍ സെക്കന്‍ഡറി പ്രവേശനം ജൂലൈ 29 മുതല്‍ ആരംഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രവേശന നടപടികള്‍ ജൂലൈ 24ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പ്രവേശന നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും.

പ്രവേശന നടപടി പൂര്‍ത്തിയാകുന്നത് വരെ ഹെല്‍പ് ഡെസ്ക് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വന്തമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളുകളിലെ ഹെല്‍പ് ഡെസ്കുകളെ സമീപിക്കാം