വഴിമുടക്കികളാകരുത് ; സാങ്കേതിക സർവകലാശാലയോട് അതൃപ്തിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സാങ്കേതിക സര്‍വകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ . ‘അധികൃതര്‍ സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കണം . വഴിമുടക്കി നില്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പുതിയ കാലത്തെ വ്യവസായങ്ങള്‍ക്ക് അനുസൃതമായി കോഴ്സുകള്‍ തുടങ്ങാനുളള നടപടികള്‍ സാങ്കേതിക സര്‍വകലാശാല വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത് .