ഇന്ത്യയിലെ കൊറോണ രോഗബാധ അമ്പതുലക്ഷം കവിഞ്ഞു

കൊച്ചി : ഇന്ത്യയിലെ കൊറോണ രോഗബാധ അമ്പതുലക്ഷം കവിഞ്ഞു, ഇന്ത്യയിൽ ഇന്നലെവരെ ആകെ കൊറോണരോഗബാധ 5018034 മരണസംഖ്യ 82091 ഉം ഇന്നലെ രേഖപ്പെടുത്തിയ കൊറോണരോഗബാധ 91120 മരണസംഖ്യ 1283 ഉം ആണ്.

ഇതോടെ ആഗോള രോഗബാധയിൽ ഒന്നാമതുള്ള അമേരിക്കയും ഇന്ത്യയും തമ്മിലുള്ള രോഗബാധയിലെ വ്യത്യാസം കേവലം 17 ലക്ഷമായി ചുരുങ്ങി.

ഇന്ത്യയിലെ രോഗമുക്തി 3939111 ആയി .തീവ്രരോഗബാധിതർ രാജ്യവ്യാപകമായി 8944 പേർ ഐസിയുവുകളിലാണ് . ഇപ്പോൾ ചികിത്സയിലുള്ള അകെ രോഗബാധിതർ 996832 ആണ്.

മഹാരാഷ്ട്രയിൽ ആകെകൊറോണരോഗബാധ 1097856 മരണസംഖ്യ 30409 രോഗമുക്തി 775273 ആന്ധ്രാപ്രദേശിൽ ആകെ കൊറോണരോഗബാധ 583925 മരണസംഖ്യ 5041 രോഗമുക്തി 486531 തമിഴ്‌നാട്ടിൽ ആകെ കൊറോണരോഗബാധ 514208 മരണസംഖ്യ 8502 രോഗമുക്തി 458900 കർണ്ണാടകയിൽ ആകെ കൊറോണരോഗബാധ 475265 മരണസംഖ്യ 7481 രോഗമുക്തി 369229 ഉത്തർപ്രദേശിൽ ആകെ കൊറോണരോഗബാധ 324036 മരണസംഖ്യ 4604 രോഗമുക്തി 252097 എന്നിങ്ങനെ രേഖപ്പെടുത്തി.

ഇന്ത്യയിൽ ആകെ 5.8 കോടി ജനങ്ങൾക്ക് കൊറോണ ടെസ്റ്റ് നടത്തി .അതിലാണ് അമ്പതുലക്ഷം രോഗബാധിതരെ കണ്ടെത്തിയത് .അതായത് ഇന്ത്യയിൽ ടെസ്റ്റ് ചെയ്യുന്ന 1000 പേരിൽ 86 പേരിൽ രോഗബാധ കണ്ടെത്തുന്നുണ്ട് .അതായത് 8.6 ശതമാനം.

സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ചുവടെ (DATA SOURCE: covid19india.org)