ഇന്ത്യയിൽ ഇന്നലെ കൊറോണ രോഗബാധ 62104 മരണസംഖ്യ 839

കൊച്ചി :ഇന്ത്യയിൽ ഇന്നലെ കൊറോണ രോഗബാധ 62104 മരണസംഖ്യ 839 .ഇന്നലെ ഇന്ത്യയിലെ രോഗമുക്തിയാകട്ടെ 70386 രേഖപ്പെടുത്തി.

ഇന്ത്യയിൽ ഇതുവരെ കൊറോണ രോഗബാധ 7430635 മരണസംഖ്യ 113032 രോഗമുക്തി 6521634 എന്നിങ്ങനെയാണ്.ഇന്ത്യയിൽ ഇന്നുള്ള ആകെ ആക്റ്റീവ് കേസുകൾ 794775 ആണ്.

മഹാരാഷ്ട്രയില്‍ഇന്നലെ 11447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 1576062 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 306 പേരാണ് രോഗം മൂലം മരിച്ചത്. 13885 പേര്‍ രോഗമുക്തരായി. ആകെ 1344368 പേര്‍ രോഗമുക്തരായി. ആക്റ്റീവ് രോഗികൾ 189715 പേര്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 41502 പേര്‍ മരിച്ചു. മുംബൈയില്‍ 1823 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 37 മരണങ്ങളുംഇന്നലെ റിപോര്‍ട്ട് ചെയ്യ്തു. ആകെ മരണസഖ്യ 9635.

ആന്ധ്രാപ്രദേശിൽ 3967 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5010 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 25 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി.ഇതുവരെ 775470 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 730109 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6382 പേര്‍ മരിച്ചു. സംസ്ഥാനത്ത് 38979 സജീവ കേസുകളുണ്ടെന്ന് ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 7542 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,580 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,51,390 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,28,588 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 10,356 പേര്‍ മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ 4389 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5245 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 60 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 679191 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 627703 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 10532 പേര്‍ മരിച്ചു. സംസ്ഥാനത്ത് 40956 സജീവ കേസുകളുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു