കൊറോണ മരണം ആഗോളതലത്തിൽ 3000 കവിഞ്ഞു

റോം : കൊറോണ മരണം ആഗോളതലത്തിൽ 3000 കവിഞ്ഞു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.യൂറോപ്പിൽ കൊറോണബാധ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയാണ്.

മിലാനിന് അടുത്ത് വടക്കൻ ഇറ്റലിയിൽ മാത്രം 325 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഓസ്ട്രിയയിലും ഫ്രാൻസിലും സ്പെയിനിലും ഓരോ സ്റ്റാർ ഹോട്ടലുകൾ അടച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുകയാണ് .

ചൈനയിൽ 80000 ലധികം പേർക്കാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്.