നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ കോടതി ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ കോടതി ഈ ആഴ്ച ചോദ്യം ചെയ്യും. സുപ്രീംകോടതിയിലെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേ കോടതിയില്‍ കേസിന്റെ വിസ്താരം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം നടി രമ്യാ നമ്പീശനും സംവിധായകനും നടനുമായ ലാലിനെയും കോടതി വിസ്തരിച്ചിരുന്നു.

ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്ന വിസ്താരത്തില്‍ എംഎല്‍എ തോമസിനെ വിസ്തരിക്കും. അതിനുശേഷം മഞ്ജുവാരിയറിന്റെ മൊഴിയെടുക്കുക. മഞ്ജുവാര്യരുടെ സാക്ഷ്യം കേസില്‍ നിര്‍ണായകമാകും എന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്.

മലയാളക്കരയാകെ ഞെട്ടിച്ച കേസിന്റെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ആരോപിച്ചുകൊണ്ട് മഞ്ജുവാര്യര്‍ രംഗത്തു വന്നിരുന്നു. ഈ പ്രതിഷേധ നിലപാടു മൂലമാണ് കേസില്‍ സാക്ഷിയായി മഞ്ജുവാര്യരെയും ഉള്‍പ്പെടുത്തിയത്.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ എന്തൊക്കെ കാര്യങ്ങളാണ് തുറന്നു പറയുകയാണ് പ്രതിഭാഗം അഭിഭാഷകര്‍ ഉറ്റു നോക്കുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ കാരണം അക്രമിക്കപ്പെട്ട യുവനടിയുടെ ഇടപെടല്‍ ആണെന്നും അതിനാല്‍ ദിലീപിന് തന്നോട് പകയുണ്ടെന്നും നടി മൊഴി നല്‍കിയിരുന്നു.

ആരോപണത്തെ മഞ്ജുവാര്യരും ശരിവെച്ചാല്‍ ദിലീപ് പ്രതിരോധത്തില്‍ ആകും.