തെരഞ്ഞെടുപ്പ് അവലോകനം; സിപിഎം പോളിറ്റ് ബ്യൂറോ നാളെ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അവലോകനം ചെയ്യുന്നതിനായി സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം നേടിയ കേരളത്തോടൊപ്പം പശ്ചിമ ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള അവലോകനമാകും യോഗത്തില്‍ പ്രധാനമായും നടക്കുക.

ചരിത്രത്തില്‍ ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതാകുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ അവലോകനം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലെ ഉണ്ടാകൂ എന്ന് നേതാക്കള്‍ അറിയിച്ചു. കൊവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. കേരളത്തില്‍ 99 സീറ്റാണ് ഇടതിന് ലഭിച്ചത്.