വിദേശ കറന്‍സി കടത്തിയ സംഭവം, സ്വപ്‌നയെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു

കൊച്ചി: വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യു. എസ് ഡോളറാണ്.

എം. ശിവശങ്കറിന് അനധികൃത ഡോളര്‍ കടത്തിയതില്‍ പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും വന്‍ സമ്മര്‍ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നാ സുരേഷ്, സരിത്ത്, എം. ശിവശങ്കര്‍ എന്നിവര്‍ കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.