കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വർദ്ധിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാമബത്ത അ​ഞ്ച് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോഗമാണ് തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.അമ്പതുലക്ഷത്തിലധികം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജൂലൈ 2020 മുതൽ ഇതിന്റെ ഗുണം ലഭ്യമാകും.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ‌​ക്ക് ” ദീ​പാ​വ​ലി സ​മ്മാ​നം’ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജാ​വ​ദേ​ക്ക​ർ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. നേ​ര​ത്തെ 12 ശ​ത​മാ​ന​മാ​യി​രു​ന്ന ക്ഷാ​മ​ബ​ത്ത 17 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ 15,909.35 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്രം നീ​ക്കി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക്ഷാ​മ​ബ​ത്ത​യി​ൽ ഒ​റ്റ​ത്ത​വ​ണ അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രു​ത്തു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള മ​റ്റ് ചി​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്രം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. ഏ​ഴാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.