ര​​​ക്ത​​​സാ​​​ക്ഷി ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ളയുടെ വിശുദ്ധ പ്രഖ്യാപനത്തീയതി വത്തിക്കാൻ ഇന്നറിയിക്കും

കൊച്ചി : വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ വി​​​ശു​​​ദ്ധ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക്. വി​​​ശു​​​ദ്ധപ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തീ​​​യ​​​തി ഇന്നറിയാം അ​​​റി​​​യാം. ദേ​​​വ​​​സ​​​ഹാ​​​യം​​​പി​​​ള്ള ഉ​​​ള്‍​പ്പെ​​​ടെ ഏ​​​ഴു പേ​​​രു​​​ടെ വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ക​​​ര്‍​ദി​​​നാ​​​ള്‍​മാ​​​രു​​​ടെ ക​​​ണ്‍​സി​​​സ്റ്റ​​​റി ഇന്നു ന​​​ട​​​ക്കു​​​മെ​​​ന്നു സി​​​സി​​​ബി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ റ​​​വ.​​​ഡോ. സ്റ്റീ​​​ഫ​​​ന്‍ ആ​​​ല​​​ത്ത​​​റ പ​​​റ​​​ഞ്ഞു.

വി​​​ശു​​​ദ്ധ​​​പ​​​ദവി പ്ര​​​ഖ്യാ​​​പ​​​നം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​തെ​​​​ന്നു കോ​​​​ട്ടാ​​​​ര്‍ രൂ​​​​പ​​​​ത​​​​യി​​​​ലെ ദേ​​​​വ​​​​സ​​​​ഹാ​​​​യം പി​​​​ള്ള സ​​​​ര്‍​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മ​​​​ല​​​​ഗി​​​​രി പ​​​​റ​​​​ഞ്ഞു. 39-ആം വ​​​യ​​​സി​​​ല്‍ ക്രി​​​സ്തു​​​വി​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വ​​​രി​​​ച്ച ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ അ​​​ല്മാ​​​യ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​ണ്.

1712 ഏ​​​പ്രി​​​ല്‍ 23നു ​​​ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​യി​​​ലെ ന​​​ട്ടാ​​​ല​​​ത്തു ഹൈ​​​ന്ദ​​​വ​​​കു​​​ടും​​​ബ​​​ത്തി​​​ല്‍ ജ​​​നി​​​ച്ച നീ​​​ല​​​ക​​​ണ്ഠ​​​പി​​​ള്ള 1745 മേ​​​യ് 17നു ​​​ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള എ​​​ന്ന പേ​​​രി​​​ല്‍ ക്രി​​​സ്തു​​​വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ച്ചു. തി​​​രു​​​വി​​​താം​​​കൂ​​​റി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ സു​​​വി​​​ശേ​​​ഷം പ്ര​​​ഘോ​​​ഷി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​വി​​​ധ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി നാ​​​ലു വ​​​ര്‍​ഷ​​​ത്തോ​​​ളം ത​​​ട​​​വ​​​റ​​​യി​​​ലാ​​​ക്കി. 1752 ജ​​​നു​​​വ​​​രി 14നു ​​​വെ​​​ടി​​​യേ​​​റ്റാ​​​യി​​രു​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം.

ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യെ 2003 ഡി​​​സം​​​ബ​​​ര്‍ 22നു ​​​ദൈ​​​വ​​​ദാ​​​സ​​​നാ​​​യും 2012 ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​നാ​​​യും സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ചു. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ കോ​​​ട്ടാ​​​ര്‍ രൂ​​​പ​​​ത​​​യി​​​ലു​​​ള്ള സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് സേ​​​വ്യ​​​ര്‍ ക​​​ത്തീ​​​ഡ്ര​​​ലി​​​ലാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ദേ​​​വ​​​സ​​​ഹാ​​​യം പി​​​ള്ള​​​യു​​​ടെ ക​​​ബ​​​റി​​​ടം