സുപ്ടനിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ DCGA അനുമതി

ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് വാക്സിനായ സുപ്ടനിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫാര്‍മസി കമ്ബനിയായ ഡോക്ടര്‍ റെഡ്ഡി ഗ്രൂപ്പിനാണ് വാക്സിന്റെ രണ്ടാം ഘട്ട ട്രയല്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കൊവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പഠനവും പരീക്ഷണത്തിന്റെ ഭാഗമായിരിക്കുമെന്ന് ഡോ. റെഡ്ഡിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍‌.ഡി.‌എഫ്) സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സുപ്ടനിക് വാക്സിന് അനുമതി ലഭിക്കുന്നതിന് മുമ്ബ് കുറച്ച്‌ ആളുകളില്‍ മാത്രമാണ് റഷ്യ പരീക്ഷണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വാക്​സിന്‍ പരീക്ഷണം നടത്തുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച്‌ ​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ വാക്​സിന്‍ പരീക്ഷണത്തിന്​ ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ റഷ്യയില്‍ സുപ്ടനിക് അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. 40000 സന്നദ്ധപ്രവര്‍ത്തകരാണ് പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ സെപ്​റ്റംബറിലാണ്​ വാക്​സിന്‍ പരീക്ഷണം നടത്താന്‍ റെഡ്ഡി ഗ്രൂപ്പുമായി റഷ്യന്‍ ഡയറക്​ട്​ ഇന്‍വെസ്​റ്റ്​മെന്‍റ്​ ഫണ്ട്​ കരാര്‍ ഒപ്പിട്ടത്​. ഇന്ത്യയില്‍ സ്​ഫുട്​നിക്​ അഞ്ചി​ന്റെ 100 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് റഷ്യ ഒരുങ്ങുന്നത്.