കൊറോണ വൈറസ് ബാധ (COVID 19 ) ചൈനയിലെ മരണസംഖ്യ 1483 ആയി

വുഹാൻ : കൊറോണ വൈറസ് ബാധമൂലം ഇന്നലെ മാത്രം ചൈനയിലെ മരണം 128 ആയി.അകെ മരണസംഖ്യ ചൈനയിൽ 1483 ഉം.ഇന്നലെ ചൈനയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 4823 പേർക്കാണ്.

ഇതോടെ കൊറോണ ബാധിതരുടെ സംഖ്യ ചൈനയിൽ 65000 കടന്നു.ഹുബെയ് പ്രവിശ്യയിൽ മാത്രം 51986 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ മൂലമുള്ള ആദ്യ മരണം ജപ്പാനിൽ ഇന്നലെ രേഖപ്പെടുത്തി.അതോടെ ചൈനക്ക് വെളിയിലെ മരണസംഖ്യയും കൂടി ചേർന്ന് അകെ മരണസംഖ്യ 1486 ആയി .80 വയസുകാരിയാണ് ജപ്പാനിൽ മരണത്തിന് കീഴടങ്ങിയത്.

ആഗോളതലത്തിൽ 25 രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചു .അമേരിക്കയിൽ 14 പേർക്ക് കൊറോണബാധയുണ്ട് .അവരിൽ 8 പേരും കാലിഫോർണയിയായിൽ ക്വാറന്റൈൻ ചെയ്ത അവസ്ഥയിലാണ്.

വിയറ്റ്നാമിൽ തലസ്ഥാനമായ ഹാനോയ്ക്ക് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ 10000 പേരെ വിയറ്റ്നാമീസ് സർക്കാർ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ് .ചൈനക്ക് വെളിയിലെ ഏറ്റവും വലിയ ക്വാറന്റൈൻ ആണിത് .പക്ഷേ ഇവിടെനിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസകരം.രോഗം പടരാതിരിക്കാനുള്ള കരുതൽ നടപടിയാണെന്ന് വിയറ്റ്നാമീസ് സർക്കാർ പറയുന്നു.