കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഡ​ൽ​ഹി പോ​ലീ​സി​നെ​യും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ർ, ജ​സ്റ്റീ​സ് ത​ൽ​വ​ന്ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് വി​മ​ർ‌​ശ​നം ഉ​ന്ന​യി​ച്ച​ത്.

അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ആ​യി​ര​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. പോ​ലീ​സ് ക​ണ്ടി​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ർ​ജി​യി​ൽ വാ​ദം ന​ട​ക്കു​മ്പോ​ൾ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​രു​ന്നോ​യെ​ന്ന് കോ​ട​തി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ക്രൈം​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദി​യോ​യോ​ടും ചോ​ദി​ച്ചു.